രണ്ടാം പിണറായി സർക്കാരിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി ആകെ 523 പേർ. ഇവർക്കെല്ലാവർക്കും കൂടി ശമ്പളം നൽകാൻ 2026 മാർച്ചിലെ ശമ്പളപട്ടിക പ്രകാരം ആകെ 4,62,30,922 രൂപയാണ്. വിവരാവകാശ പ്രവർത്തകനായ കാസർഗോഡ് സ്വദേശി മുഹമ്മദ് അഷറഫിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പുതിയ മന്ത്രിസഭ അധികാരമേറ്റതോടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ കയറാൻ ആളുകളുടെ തള്ളിക്കയറ്റമാണ്. മുഖ്യമന്ത്രി, വിവിധ മന്ത്രിമാർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്കാണ് പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാൻ അനുവാദമുള്ളത്. മുഖ്യമന്ത്രിക്ക് പരമാവധി 37 പേരെയും മറ്റുള്ള കാബിനറ്റ് പദവിയിലുള്ളവർക്ക് 25 രെയും നിയമിക്കാം.